"ഗുഡ് ബൈ 2009"

Good bye…2009

2009 വിടപറയുന്നു…

കുറെ നല്ല ഓര്‍മകളും സന്തോഷങ്ങളും ബാക്കിയാക്കി…

പുതിയ ആശകളും, പ്രതീക്ഷകളുംമനസ്സില്‍ വിരിയിച്ചു കൊണ്ട്,

ഐശ്വര്യപൂര്‍ണമായ ഒരു പുതു വര്‍ഷം വരവായി...

ഈ വേളയില്‍ ഞങ്ങളുടെ ക്ലാസ് തല പ്രവര്‍ത്തനങ്ങളിലേയ്ക്ക് ഒരു തിരിഞ്ഞുനോട്ടം…

(1) Biodata collection

7A യിലെ ഓരോ കുട്ടിയുടെയും അവരുടെ കുടുംബത്തിന്റെയും വിശദമായ വിവരശേഖരണം നടത്തി. ഞങ്ങളുടെ ക്ലാസ് അധ്യാപകന്‍ തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലാണ് വിവരശേഖരണം നടത്തിയത്.

(2) ക്ലാസ് മന്ത്രിസഭ

ഒരു ക്ലാസ് ലീഡറെ തെരഞ്ഞെടുക്കുന്ന സാധാര നടപടിയില്‍ന്നിന്നും വ്യത്യസ്തമായി, പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഒരു മന്ത്രിസഭാ രൂപീകരണം തന്നെ ക്ലാസ്സില്‍ നടത്തി. പ്രധാനമന്ത്രിക്കുപുറമെ ഉപപ്രധാനമന്ത്രിയും അഞ്ചു വകുപ്പുകളുടെ മന്ത്രിമാരും സഹമന്ത്രിമാരുമായി 13 പേരടങ്ങുന്ന മന്ത്രിസഭയാണ് രൂപീകരിച്ചത്.

ആഭ്യന്തിരം, സഹകരണം, വിദ്യാഭ്യാസം, സാംസ്കാരികം, കായികം, ആരോഗ്യം, ഭക്ഷ്യവിതരണം, IT, തുടങ്ങിയ വകുപ്പുകള്‍ വിവിധ മന്ത്രിമാര്‍ക്ക് നല്‍കി. ഓരോരുത്തര്‍ക്കും വിവിധ ചുമതലകളും നല്‍കി അവരെ പ്രവര്‍ത്തന സജ്ജരാക്കി.


(3) 7A ബ്ലോഗ്‌

ഞങ്ങളുടെ ക്ലാസ്സില്‍ ചിത്രം വരയ്ക്കുന്ന കുറച്ചുപേരുണ്ട്. അതുപോലെ കവിതയും കഥകളും എഴുതുന്ന കുറച്ചു കൂട്ടുകാരും ഉണ്ട്. അവരുടെ സൃഷ്ടികള്‍ എങ്ങനെ മറ്റു കുട്ടികളുമായി പങ്കുവയ്ക്കാം എന്ന് ചിന്തിക്കുമ്പോഴാണ് ഒരു ബ്ലോഗ്‌ തുടങ്ങാം എന്ന ആശയം ഞങ്ങളുടെ ക്ലാസ് സാര്‍ മുന്നോട്ടു വച്ചത്. അതിനു മുന്നോടിയായി കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്‌, ബ്ലോഗിങ്ങ് തുടങ്ങിയവയെ ക്കുറിച്ച് ഞങ്ങള്‍ക്ക് വിശദീകരിച്ചു തന്നു. അങ്ങനെ വിദ്യാഭ്യാസ മന്ത്രിക്കു IT യുടെ ചുമതല കൂടി നല്‍കിക്കൊണ്ട് ബ്ലോഗ്‌ പ്രവര്‍ത്തനം ആരംഭിച്ചു.

ഇപ്പോള്‍ കഥകള്‍ക്കും കവിതകള്‍ക്കും ചിത്രങ്ങള്‍ക്കും പുറമേ 7A യുടെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും വിവരങ്ങള്‍ഞങ്ങള്‍ ബ്ലോഗില്‍ നല്‍കിക്കൊണ്ടിരിക്കുന്നു.


(4) E-mail ID

7A യ്ക്ക് ഞങ്ങള്‍ ഒരു ഇമെയില്‍ ID രൂപീകരിച്ചിട്ടുണ്ട്. ഞങ്ങളുടെ ബ്ലോഗ്‌ സന്ദര്‍ശിക്കുന്ന അധ്യാപകരും കുട്ടികളും ഞങ്ങളുടെ മെയില്‍ ID യിലേയ്ക്കു സന്ദേശങ്ങള്‍ അയക്കാറുണ്ട്

.


(5) മുഖ്യമന്ത്രിയുടെ അഭിനന്ദനം

അധ്യാപകരുടെ കമ്പ്യൂട്ടര്‍ പരിശീലന ക്ലാസുകളില്‍ ഞങ്ങളുടെ ബ്ലോഗ്‌ പരിചയപ്പെടുത്താറുണ്ടെന്നു വിവിധ പരിശീലകര്‍ പറഞ്ഞതായി ഞങ്ങളുടെ ക്ലാസ് അദ്ധ്യാപകന്‍ പറഞ്ഞു. എല്ലാ കുട്ടികളും അധ്യാപകരും ഞങ്ങളുടെ ബ്ലോഗ്‌ കാണുന്നതിലും അഭിനന്ദനങ്ങള്‍ അറിയിക്കുന്നതിലും ഞങ്ങള്‍ അഭിമാനിക്കുന്നു.

എന്നാല്‍ നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ.വി.എസ്.അച്യുതാനന്ദന്‍ അവറുകള്‍ ഞങ്ങളുടെ ബ്ലോഗ്‌ സന്ദര്‍ശിക്കുകയും അഭിനന്ദനങ്ങളും നിര്‍ദ്ദേശങ്ങളും അയക്കുകയും ചെയ്തത് വളരെ അഭിമാനത്തോടുകൂടിയാണ് ഏറ്റുവങ്ങിയത്.



No comments:

Post a Comment